< Back
Oman
kannur native passes away accident oman
Oman

ഒമാനിലെ കസബിൽ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു

Web Desk
|
6 Aug 2023 11:18 AM IST

ദുബൈയിൽ നിന്നും ഒമാനിലെ കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്

മസ്കത്ത്: ഒമാനിലെ കസബിൽ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. ദുബൈയിൽ നിന്നും ഒമാനിലെ കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ഈജിപ്തിൽ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബിൽ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു. പിതാവിന്റെ സഹോദരീ പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബൈയിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കസബിൽ നിന്നും ഏതാണ്ട് 10 കിലോമീറ്റർ അകലെ ഹറഫിൽ വച്ച് അപകടം നടന്നത്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കസബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Tags :
Similar Posts