< Back
Oman

Oman
ഹൃദയാഘാതം; കണ്ണൂർ സ്വദേശി മസ്കത്ത് വിമാനത്താവളത്തിൽ മരിച്ചു
|7 Dec 2025 6:12 PM IST
മങ്ങോട് അബ്ദുള്ള മകൻ കളത്തിൽ ഉമ്മർ ശാദുലി (77)യാണ് മരിച്ചത്
മസ്‌കത്ത്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മസ്കത്ത് എയർപോർട്ടിൽ മരിച്ചു. പാപ്പിനിശ്ശേരി, ആരത്തിൽ ജുമാ മസ്ജിദിനടുത്ത് കാചായി മങ്ങോട് അബ്ദുള്ള മകൻ കളത്തിൽ ഉമ്മർ ശാദുലി (77)യാണ് മരിച്ചത്.
ഉമ്മർ ശാദുലി വിസിറ്റ് വിസയിൽ മകളുടെ അടുത്ത് വന്ന് തിരിച്ചു നാട്ടിൽ പോകും വഴിയാണ് സംഭവം. എയർപോർട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ തന്നെ എയർപോർട്ടിൽ ഉള്ള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: റാബിയത്തുൽ അദവിയ, ഭാര്യ: സഫിയത്ത്. കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്ത് ഖബർസ്ഥാനിൽ മറവു ചെയ്തു.