< Back
Oman
കണ്ണൂർ ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്‌മയായ കണ്ണൂർ സ്ക്വാഡ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി
Oman

കണ്ണൂർ ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്‌മയായ കണ്ണൂർ സ്ക്വാഡ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

Web Desk
|
27 Oct 2025 1:37 AM IST

നിലവിലുണ്ടായിരുന്ന എക്സ്പ്രസിന്റെ കോഴിക്കോട്‌ കൊച്ചി സർവ്വീസുകൾ നിലവിൽ നിർത്തിയിട്ടാണുള്ളത്‌

സലാല: സലാലയിൽ നിന്ന് കണ്ണൂരിലേക്ക്‌ നേരിട്ട്‌ വിമാന സർവ്വീസ്‌ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂർ ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്‌മയായ കണ്ണൂർ സ്ക്വാഡ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. പ്രസിഡന്റ്‌ ഷിജു ശശിധരൻ‌‌ മുഖ്യമന്ത്രിയെ സന്ദർശിച്ച്‌ നിവേദനം കൈമാറുകയായിരുന്നു. ഇങ്ങനെയൊരു സർവ്വീസ്‌ ആരംഭിക്കുകയാണെങ്കിൽ കണ്ണൂർ, മാഹി, തളിപ്പറമ്പ്‌, പയ്യന്നൂർ വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ യാത്രക്കാർക്കും കാസർഗോഡ്‌‌ ജില്ലയിലെ പ്രവാസികൾക്കും വലിയ ആശ്വാസമായിരിക്കുമെന്ന് നിവേദനത്തിൽ പറയുന്നു.

നിലവിലുണ്ടായിരുന്ന എക്സ്പ്രസിന്റെ കോഴിക്കോട്‌ കൊച്ചി സർവ്വീസുകൾ നിലവിൽ നിർത്തിയിട്ടാണുള്ളത്‌. ഈ വിഷയം പ്രാവാസോത്സവത്തിൽ അധ്യക്ഷത വഹിച്ച അംബുജാക്ഷൻ മയ്യിൽ ഗൗരവതരത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിരന്തര ഫോളോ അപ്‌ നടത്തി സർവ്വീസുകൾ എത്രയും വേഗം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൂകൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Similar Posts