< Back
Oman

Oman
മൂന്നാം ഏകദിനം; ഒമാനെതിരെ കേരളത്തിന് 76 റൺസ് ജയം
|26 April 2025 12:07 AM IST
രോഹൻ കുന്നുമ്മലിന് വീണ്ടും സെഞ്ച്വറി
മസ്‌കത്ത്: ഒമാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് 76 റൺസ് ജയം. കേരളം ഉയർത്തിയ 296 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഒമാനായില്ല. ഒമാൻ ബാറ്റിങ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസിന് അവസാനിച്ചു. ക്യാപ്റ്റൻ ജതീന്ദർ സിങ് മാത്രമാണ് ഒമാൻനിരയിൽ ഫോം കണ്ടെത്തിയത്.
മൂന്ന് വിക്കറ്റെടുത്ത ബേസിലാണ് ഒമാന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ബിജു നാരായണപിള്ള രണ്ടു വിക്കറ്റും നേടി. രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ ബാറ്റിങ് കരുത്തിലാണ് കേരളം ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. 95 പന്തിൽ 130 റൺസാണ് രോഹൻ അടിച്ചെടുത്തത്. ജയത്തോടെ പരമ്പരയിൽ കേരളം 2-1 ന് മുന്നിലായി. ഏപ്രിൽ 27 നാണ് അടുത്ത മത്സരം.