< Back
Oman

Oman
'കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുന്നു'; ദയാബായി
|11 Feb 2023 12:38 AM IST
എന്‍ഡോസര്‍ഫാന്‍ വിഷയത്തിന്‍ മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ദയാബായി
മസ്കത്ത്: കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. കോർപറേറ്റുകൾക്ക് അനുസൃതമായാണ് സർക്കാർ കാര്യങ്ങള്‍ നീക്കി കൊണ്ടിരിക്കുന്നത്. എന്‍ഡോസര്‍ഫാന്‍ വിഷയത്തിന്‍ മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ദയാബായി പറഞ്ഞു.
സാമാന്യ മനുഷ്യരെ പിഴുതെറിഞ്ഞ് കോര്‍പ്പറേറ്റുകൾക്ക് അനുസൃതമായാണ് സർക്കാർ കാര്യങ്ങള്‍ നീക്കുന്നത്. മനുഷ്യന്‍റെ സാമാന്യമായ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു.