< Back
Oman
കേരളവിങ് സലാലയിൽ യുവജനോത്സവം സംഘടിപ്പിച്ചു
Oman

കേരളവിങ് സലാലയിൽ യുവജനോത്സവം സംഘടിപ്പിച്ചു

Web Desk
|
8 Nov 2023 6:28 PM IST

യുവതീ യുവാക്കൾക്ക് കലാ പ്രകടനങ്ങൾക്ക് അവസരം നൽകി കേരള വിങ് സലാലയിൽ സംഘടിപ്പിച്ച യുവജനോത്സവം ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മൂന്നു ദിവസമാണ് കലാ പ്രകാടനങ്ങൾ നടന്നത്. പതിനഞ്ചിലധികം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഓരോ വർഷവും മത്സരാർത്ഥികൾ കൂടി വരുന്നതായി കൺവീനർ ഡോ. ഷാജി പി ശ്രീധർ പറഞ്ഞു.

സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ യാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും, കൃഷ്ണ ദാസ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിയംഗങ്ങൾ നേത്യത്വം നൽകി.

Similar Posts