< Back
Oman
സലാലയിൽ കേരള വിഭാഗം യുവജനോത്സവം വെള്ളി ,ശനി ദിവസങ്ങളിൽ
Oman

സലാലയിൽ കേരള വിഭാഗം യുവജനോത്സവം വെള്ളി ,ശനി ദിവസങ്ങളിൽ

Web Desk
|
13 Nov 2025 5:20 PM IST

നാല് വിഭാഗങ്ങളിലായി ഇരുപത്‌ ഇനങ്ങളിലാണ് കലാ മത്സരങ്ങൾ നടക്കുക

സലാല: ഐ.എസ്‌.സി കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവം നവംബർ 14,15 ദിവസങ്ങളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടക്കും. നാല് വിഭാഗങ്ങളിലായി ഇരുപത്‌ ഇനങ്ങളിലാണ് കലാ മത്സരങ്ങൾ നടക്കുക. രണ്ട്‌ വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്‌ഘാടനം വെള്ളി വൈകിട്ട്‌ 6.15 ന് ഐ.എസ്‌.സി പ്രസിഡന്റ്‌ രാകേഷ്‌ കുമാർ ജാ നിർവഹിക്കും. കോൺസുലാർ ഏജന്റ്‌ ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരിക്കും. പതിനേഴ് വയസ്സിന് മുകളിൽ പ്രാായമുള്ള നിരവധി യുവതി യുവാക്കളാണ് കലാ മത്സരങ്ങളിൽ പങ്കെടുക്കാനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡിസംബറിൽ നടക്കുന്ന കലാ സന്ധ്യയിലാണ് വിതരണം ചെയ്യുകയെന്ന് കൺവീനർ സനീഷ്‌ ചക്കരക്കൽ അറിയിച്ചു.

Similar Posts