< Back
Oman
Kharif Dhofar celebrations
Oman

ഖരീഫ് ദോഫാര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

Web Desk
|
17 July 2023 8:28 PM IST

ഖരീഫ് ദോഫാറിന്‍റെ ഭാഗമായി കുട്ടികൾക്ക് ആവേശം പകർന്ന് ‘കിഡ്ഡി ടൈം’ പരിപാടിക്ക് സലാലയിലെ ഔഖാദ് പബ്ലിക് പാർക്കിൽ തുടക്കമായി.

ആഗസ്റ്റ് 31വരെ നീണ്ടുനിൽകുന്ന പരിപാടിയിൽ കുട്ടികൾക്ക് വിനോദത്തിനായുള്ള ലോകമാണ് ഒരുക്കിയിരിക്കുന്നത്. പാണ്ട വില്ലേജ്, സ്മർഫ്സ് വില്ലേജ്, മാഷ ആൻഡ് ദ ബിയർ വില്ലേജ് തുടങ്ങിയ പ്രിയപ്പെട്ട കാർട്ടൂർ കഥാപാത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരോ സെക്ഷനുകളും ഒരുക്കിയിരിക്കുന്നത്.

വസ്ത്രങ്ങളിലൂടെ അവരുടെ ഭാവനയെ തുറന്നിടാൻ സഹായിക്കുന്ന ‘ഡ്രസ് അപ്പ് ഇൻ വണ്ടർലാൻഡ്’ വിഭാഗവും പുതിയ അനുഭവമായിരിക്കും കുട്ടികൾക്ക് നൽകുക.

ഇന്ററാക്ടീവ് ഗെയിമുകളുടെ വൈവിധ്യമാർന്ന ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. യുവാക്കൾക്കിടയിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി നാടക പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സ്കേറ്റിങ് പ്രേമികൾക്കായി സ്കേറ്റിങ് റിങ്ങും ഒരുക്കയിട്ടുണ്ട്. ദോഫാർ മുനിസിപ്പാലിറ്റിക്കും പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിനും നന്ദി അറിയിക്കുകയാണെന്ന് പ്രോജക്ട് ഉടമ മനിയ അൽ മസാഹലി നന്ദി പറഞ്ഞു.

ഖരീഫ് ദോഫാറിന്‍റെ മറ്റ് പരിപാടികൾ ഇത്തീൻ, ഹാഫ, സലാല പബ്ലിക് പാർക്ക്, സാദ പാര്‍ക്ക് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇത്തീനിൽ ലേസർ, ഡ്രോൺ ഷോകൾ ജൂലൈ 20ന് ആരംഭിക്കും. 25ന് ഹാഫയിൽ പരിപാടികൾ ആരംഭിക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവേർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബേദ് ഗവാസ് പറഞ്ഞു.

ആഗസ്റ്റ് ആദ്യം സാദ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയിൽ നിരവധി അന്താരാഷ്ട്ര റസ്റ്ററന്റുകളും പാചകക്കാരും പങ്കെടുക്കും. പാചക മത്സരവും നടത്തും. സലാല ഇന്റർനാഷണൽ ചോക്ലേറ്റ് എക്സിബിഷൻ, ഗൾഫ് പെർഫ്യൂം എക്സിബിഷൻ, ഗൾഫ് ഫാഷൻ ഷോ എന്നിവയും ഖരീഫ് ദോഫാർ പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Similar Posts