< Back
Oman
KMCC is the largest charity movement in the world: PMA. Salam
Oman

ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമാണ് കെഎംസിസി: പി.എം.എ. സലാം

Web Desk
|
18 Feb 2025 1:28 PM IST

മൊയ്തു താഴത്ത് സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നടന്നു

സലാല: ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമാണ് കെഎംസിസി യെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സലാല കെഎംസിസിയുടെ 40ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ 74 രാജ്യങ്ങളിൽ ഈ പ്രവാസി കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാദയിലെ റോയൽ ബാൾ റൂമിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണി, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവരും സംസാരിച്ചു. ഒരു വർഷമായി നടന്നു വരുന്ന 40ാം വാർഷികാഘോഷങ്ങളുടെ സമാപനമായിട്ടാണ് ബിൽ ഫക്കർ എന്ന പേരിൽ മെഗ ഈവന്റ് ഒരുക്കിയത്.

മുനിസിപ്പൽ കൗൺസിൽ സോഷ്യൽ കമ്മിറ്റി മേധാവി അമൽ അഹമദ് അൽ ഇബ്രാഹിം, സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ മുസല്ലം സാലിം സുഹൈൽ ജാബൂബ്, ലേബർ വെൽഫയർ അസിസ്റ്റന്റ് ഡയറക്ടർ നായിഫ് അഹമദ് ഷൻഫരി എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ സംബന്ധിക്കാൻ കഴിയാതെ പോയ പി.കെ. കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശം വഴി സദസ്സുമായി സംവദിച്ചു. ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരും സംസാരിച്ചു. സ്‌പോൺസേഴ്‌സിനും അതിഥികൾക്കും മൊമന്റോ കൈമാറി.

മൊയ്തു താഴത്ത് സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നടന്നു. ഗായകരായ സജ്‌ലി സലീം, ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ്ഹാഖ് എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. രാത്രി വൈകുവോളം കലാ പരിപാടികൾ നീണ്ടു നിന്നു.

ഭാരവാഹികളായ റഷീദ് കൽപറ്റ, വി.പി. അബ്ദുസലാം ഹാജി, ഹാഷിം കോട്ടക്കൽ, എ.കെ.എം. മുസ്തഫ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഹമീദ് ഫൈസി, നാസർ കമൂന, ജാബിർ ഷരീഫ്, ആർ.കെ. അഹമ്മദ്, മഹമൂദ് ഹാജി, എം.സി അബുഹാജി, കാസിം കോക്കൂർ, എ.കെ. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. വനിത വിഭാഗം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും ഈവന്റ് കൺവീനർ സൈഫുദ്ദീൻ എ. നന്ദിയും പറഞ്ഞു. ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Similar Posts