< Back
Oman

Oman
റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ച് കെ.എം.സി.സി
|27 Feb 2024 9:26 PM IST
മസ്ഊദ് മൗലവി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി
സലാല: കെ.എം.സി.സി ടൗണ്‍ കമ്മിറ്റി അഹ്‌ലന്‍ റമദാന്‍ എന്ന പേരില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടി പാണക്കാട് അബ്ദുല്‍ ഖയ്യും തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മസ്ഊദ് മൗലവി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ഷബീര്‍ കാലടി, ലത്തീഫ് ഫൈസി, റഷീദ് കല്‍പറ്റ, ഹുസൈന്‍ മാസ്റ്റര്‍, ഹമീദ് ഫൈസി, ഹാഷിം കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് വയനാട് സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു.