< Back
Oman

Oman
ഇ അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
|12 Feb 2023 12:00 PM IST
മസ്‌കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. മബേല കെ.എം.സി.സി ഓഫിസിൽ നടന്ന അനുസ്മരണ പരിപാടി മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് പോയിക്കര മുഖ്യ പ്രഭാഷണം നിർവഹിച്ചു. ശക്കീർ ഫൈസി പ്രാർഥന നടത്തി. മബേല ഏരിയ കെ.എം.സി.സി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആഷിഫ് സ്വാഗതവും ശാക്കിർ പുത്തഞ്ചിറ നന്ദിയും പറഞ്ഞു.