< Back
Oman

Oman
സലാലയിൽ കെ.എം.സി.സി വിപുലമായ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
|22 Nov 2022 7:38 PM IST
സലാലയിൽ കെ.എം.സി.സി വിപുലമായ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 25ന് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മെഗാ ഈവന്റ് ഒരുക്കുന്നത്. യൂത്ത് കോംപ്ലക്‌സിൽ (മുൻ വാക്ൾസിനേഷൻ സെന്റർ) വൈകിട്ട് ഏഴിനാണ് പരിപാടി. സ്വദേശി പ്രമുഖരെ കൂടാതെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യാതിഥിയായിരിക്കും. തുടർന്ന് ഷാഫി കൊല്ലം നയിക്കുന്ന ഇശൽ നൈറ്റും അരങ്ങേറുമെന്ന് സെക്രട്ടറി മുനീർ മുട്ടുങ്ങൽ അറിയിച്ചു.
അന്നേ ദിവസം രാവിലെ ആറ് മുതൽ എട്ട് വരെ നേതൃക്യാമ്പ് വിമൻസ് ഹാളിൽ നടക്കും. ഉച്ചക്ക് രണ്ടിന് വിമൻസ് ഹാളിൽ കുടുംബ സംഗമവും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. കമ്മിറ്റി യോഗത്തിൽ അനസ് ഹാജി, മുസ്തഫ ഫലൂജ, ജമാൽ കെ.സി, ഷംസീർ, കെ.പി.എം കോയ എന്നിവർ സംബന്ധിച്ചു.