< Back
Oman
വിപുലമായ ഇഫ്താർ ഒരുക്കി കെഎംസിസി സലാല
Oman

വിപുലമായ ഇഫ്താർ ഒരുക്കി കെഎംസിസി സലാല

Web Desk
|
15 March 2025 4:41 PM IST

സലാല: കെ.എം.സി.സി ദോഫാർ ക്ലബ് മൈതാനിയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ആയിരങ്ങൾ സംബന്ധിച്ചു. വിവിധ രാജ്യക്കാരായ പ്രവാസികളും പരിപാടിയുടെ ഭാഗമായി. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് ഇക്കുറി ഊന്നൽ നൽകുന്നതെന്ന് കെ.എം.സി.സി. പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ പറഞ്ഞു.

വർഷങ്ങളായി നടന്ന് വരുന്ന ഇഫ്താറിൽ വിവിധ മത സാമൂഹ്യ സംഘടനാ നേതാക്കളും സ്വദേശി പ്രമുഖരും സംബന്ധിച്ചു. നായിഫ് അഹമദ് ഷൻഫരി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ, രാകേഷ് കുമാർ ജാ, ഡോ: അബൂബക്കർ സിദ്ദീഖ് , ദീപക് പഠാങ്കർ, ഒ.അബ്ദുൽ ഗഫൂർ, ജി.സലീം സേട്ട്, മുഹമ്മദ് നവാബ് , അബ്ദുല്ലത്തീഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

നാസർ പെരിങ്ങത്തുർ ,ഷബീർ കാലടി, വി.പി അബ്ദു സലാം ഹാജി, റഷീദ് കൽപറ്റ, കൺവീനർ ഷൗക്കത്ത്, നിസാർ മുട്ടുങ്ങൾ, ഷൗക്കത്ത് വയനാട്, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി. സമാന്തരമായി കെ.എം.സി.സി വനിത വിംഗിന്റെ ഇഫ്താർ പബ്‌ളിക് പാർക്കിലും നടന്നു. റൗള ഹാരിസ്, ശസ്‌ന നിസാർ, സഫിയ മനാഫ് എന്നിവർ നേതൃത്വം നൽകി.

Related Tags :
Similar Posts