< Back
Oman
കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടായ്മ   ഓണാഘോഷം സംഘടിപ്പിച്ചു
Oman

കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
18 Sept 2022 4:57 PM IST

സലാല കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടായ്മ(എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തു ചേരൽ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൂടുതൽ പ്രവാസികളെ ഈ കൂട്ടായ്മയിൽ അംഗങ്ങളാക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.

മറ്റു ഭാരവാഹികളായ ഡോ. സലീം, ഡോ. ഷഹാബ്, ഡോ. ശ്രീനിവാസൻ, ജെയ്‌സൺ, സലിം, അബ്ദുൾ സലാം എന്നിവർ ആശംസകൾ നേർന്നു. വടംവലി അടക്കം കായിക മത്സരങ്ങളും വിവിധ കലാ പരിപാടികളും നടന്നു. സലാലയിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേളയും വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു. കുടുംബങ്ങളും കുട്ടികളും ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു. സുജിത് പി.എസ് സ്വാഗതവും യൂസിഫ് നന്ദിയും പറഞ്ഞു.

Similar Posts