< Back
Oman
സലാലയിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
Oman

സലാലയിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
24 May 2025 1:31 PM IST

ത്രിക്കരുവ കാഞ്ഞവേലി ഉണ്ണികൃഷ്ണൻ നായരെയാണ് (36) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

സലാല: കൊല്ലം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണികൃഷ്ണൻ നായരെയാണ് (36) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുള്ളവർ ഇന്നലെ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആറ് വർഷമായി മസ്‌കത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ബാങ്കിന്റെ മെയിന്റനൻസ് ജോലിയുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് സലാലയിലെത്തിയത്. പരേതനായ കൃഷ്ണൻ നായർ പിതാവാണ്. വിജയമ്മയാണ് മതാവ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ അറിയിച്ചു.

Similar Posts