< Back
Oman

Oman
കോട്ടയം ജില്ല കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
|7 Jan 2026 11:03 PM IST
സലാല: കോട്ടയം ജില്ലക്കാരായ സലാലയിലെ പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. അന്നാസ് റെസ്റ്റോറന്റിൽ നടന്ന പരിപാടി ഡോ.കെ സനാതനൻ ഉദ്ഘാടനം ചെയ്തു. സന്ധ്യ അരീഷ് അധ്യക്ഷത വഹിച്ചു. ക്ലബ് ഫോർ L എന്ന ഗ്രൂപ്പിന്റെ പേര് ഗോപകുമാർ മാസ്റ്റർ പ്രഖ്യാപിച്ചു. നാടിന്റെ തനതു സംസ്‌ക്കാരം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും പരസ്പരം പരിചയപ്പെടുവാനും വേണ്ടിയാണ് പുതിയ കൂട്ടായ്മ ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു
വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും. സൗമ്യ ചിന്റു സ്വാഗതവും ഉഷ ബിജു നന്ദിയും പറഞ്ഞു. സുരേഷ് ഇളയശ്ശേരി പരിപാടി നിയന്ത്രിച്ചു.