< Back
Oman

Oman
'അന്യോന്യം' - കോഴിക്കോട് സൗഹ്യദക്കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു
|30 Jan 2023 11:32 PM IST
വിമൻസ് ഹാളിൽ നടന്ന പരിപാടി രക്ഷാധികാരി ഡോ: ഷാജി.പി.ശ്രീധർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സൗഹ്യദക്കൂട്ടം ( കെ.എസ്.കെ) സലാലയിൽ മുഴുദിന കുടുംബ സംഗമം സംഘടിപ്പിച്ചു. 'അന്യോന്യം' എന്ന പേരിൽ വിമൻസ് ഹാളിൽ നടന്ന പരിപാടി രക്ഷാധികാരി ഡോ: ഷാജി.പി.ശ്രീധർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി സ്വാഗതവും പ്രശാന്ത് പുതുപ്പണം നന്ദിയും പറഞ്ഞു
കോഴിക്കോടിന്റെ സ്നേഹപ്പെരുമ അടയാളപ്പെടുത്തിയ പരിപാടിയിൽ ഗാനമേള, ന്യത്തം, ഒപ്പന കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്ത മത്സരങ്ങൾ എന്നിവയാൽ വർണാഭമായിരുന്നു. എം കെ ദാസ്, ദീപക്, കരുണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രജിത്ത് പയ്യോളി, മധു വടകര, സിജു മുകാളി, ഡോ.ഷാജിദ് മരുതോറ, ഹാരിസ് മശൂർ, ബാബു സി.പി, പ്രശാന്ത് നമ്പ്യാർ എന്നിവർ നേത്യത്വം നൽകി.