Oman

Oman
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
|5 May 2023 3:56 PM IST
മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു ബഷീർ
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി കെ.വി ബഷീർ ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു ബഷീർ. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഖബറടക്കം അമീറാത്ത് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Summary: KV Basheer, a native of Kozhikode kuttiady Taleekkara, died in Oman due to a heart attack