< Back
Oman
കെ.പി.സി.സി 137 രൂപാ ചലഞ്ച്;  ഒ.ഐ.സി.സി ഒമാന്‍ സ്വരൂപിച്ച തുക കൈമാറി
Oman

കെ.പി.സി.സി 137 രൂപാ ചലഞ്ച്; ഒ.ഐ.സി.സി ഒമാന്‍ സ്വരൂപിച്ച തുക കൈമാറി

Web Desk
|
19 Jun 2022 10:00 AM IST

കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപാ ചലഞ്ചിലേക്ക് ഒ.ഐ.സി.സി ഒമാന്‍ അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൈമാറി. വിവിധ റീജിയണല്‍ കമ്മിറ്റികള്‍ ശേഖരിച്ച തുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകന് കൈമാറിയത്.

തിരവുനന്തപുരത്ത് നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസഫ് ചെക്ക് കൈമാറി. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കര്‍പിള്ള കുമ്പളത്ത്, ബിനീഷ് മുരളി, സതീഷ് നുറനാട്, ജോണ്‍സന്‍ കൊട്ടാരക്കര എന്നിവര്‍ സംബന്ധിച്ചു. ഒമാനില്‍ വിവിധ റീജിയണല്‍ കമ്മിറ്റികളുടെ നേതിത്വത്തില്‍ 137 രൂപാ ചലഞ്ച് രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബിന്ദു പാലക്കല്‍ പറഞ്ഞു.

Related Tags :
Similar Posts