< Back
Oman

Oman
കെ.എസ്.കെ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
|24 Nov 2025 12:47 PM IST
സ്നേഹോത്സവം'25 എന്ന പേരിൽ ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം
സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. സ്നേഹോത്സവം'25 എന്ന പേരിൽ ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം നടന്നത്.
ചടങ്ങിൽ എ.പി കരുണൻ, ഫിറോസ് കുറ്റ്യാടി, ദാസൻ എം.കെ, കെ.കെ റഷീദ്, മധു ടി വടകര എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാബു സി.പി, അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. രജിഷ ബാബു, നിമിഷ സിജു എന്നിവർ അവതാരകരായിരുന്നു.