< Back
Oman
Kuttiyadi native dies in road accident in Oman
Oman

ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു

Web Desk
|
4 Dec 2025 11:42 PM IST

ഖാബൂറയിലുണ്ടായ വാഹനാപകടത്തിൽ അസ്ഹർ അബ്ദുൽ ഹമീദാണ് മരിച്ചത്

മസ്‌കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം.

വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മസ്‌കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്‌മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Similar Posts