< Back
Oman
കുവൈത്ത് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ
Oman

കുവൈത്ത് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

Web Desk
|
13 Jun 2024 11:38 AM IST

മരിച്ചവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മസ്‌കത്ത്: കുവൈത്ത് മംഗഫിലെ ലേബർ ക്യാമ്പലുണ്ടായ തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. 49 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തുകയും കുവൈത്ത് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

കുവൈത്ത് ഭരണകൂടത്തോടും,ജനങ്ങളോടും, മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Similar Posts