< Back
Oman
ഒമാനിൽ തൊഴിൽ നിയമലംഘനങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 22,309 കേസുകൾ
Oman

ഒമാനിൽ തൊഴിൽ നിയമലംഘനങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 22,309 കേസുകൾ

Web Desk
|
3 Feb 2026 11:20 PM IST

മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കഴിഞ്ഞ വർഷം 55,164 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024നെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിത്. ഇത്രയും കേസുകളിൽ 73,391 പ്രതികളെ പിടികൂടിയതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളുടെ എണ്ണം 2024നെ അപേക്ഷിച്ച് 24.7 ശതമാനം വർധിച്ചു. അറസ്റ്റിലായവരിൽ 89.2 ശതമാനം പുരുഷന്മാരാണ്. 1.6 ശതമാനം പ്രായപൂർത്തിയാകാത്തവരും 47.5 ശതമാനം വിദേശികളുമാണ്. തൊഴിൽ നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടുതൽ നടക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 22,309 കേസുകളാണ് ഈ മേഖലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട 10,482 കേസുകളും റിപ്പോർട്ട് ചെയ്തു.

ആമിറാത്ത് വിലായത്തിൽ ഒമാനി കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാഹ്യ ഇടപെടലുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ നേരിട്ടുള്ള പങ്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഉറക്കത്തിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു

Related Tags :
Similar Posts