< Back
Oman
Leaders Forum, a public platform for Malayali groups, organized a friendly Iftar in Salalah
Oman

മലയാളി കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ്‌ ഫോറം സലാലയിൽ സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു

Web Desk
|
18 March 2026 10:58 AM IST

കോർഡിനേറ്റർ ഡോ: കെ. സനാതനൻ അധ്യക്ഷത വഹിച്ചു

സലാല: സലാലയിലെ ചെറുതും വലുതുമായ മുപ്പത്തിയഞ്ചിലധികം കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ്‌ ഫോറം സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. ആർട്ട്‌ ഓഫ്‌ സ്പൈസ്‌ റെസ്റ്റോറന്റിൽ നടന്ന ഇഫ്‌താറിൽ നൂറോളം പ്രതിനിധികൾ സംബന്ധിച്ചു. സുഹ്യദ്‌ സംഗമത്തിൽ കോർഡിനേറ്റർ ഡോ: കെ.സനാതനൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ റസൽ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. മറ്റു കോർഡിനേറ്റർമാരായ ഡോ: അബൂബക്കർ സിദ്ദീഖ്‌, സി.വി.സുദർശൻ, ഒ .അബ്‌ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

മുപ്പത്തിയഞ്ചോളം കൂട്ടായ്‌മകളുടെ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. ലീഡേഴ്സ്‌ ഫോറത്തെ എങ്ങനെ കാര്യക്ഷമമാക്കാം എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. വനിത കൂട്ടായ്‌മ പ്രതിനിധികളും പങ്കെടുത്തു. ദാർ സൈറ്റ്‌ ഇന്ത്യൻ സ്കൂളിലേക്‌ സ്ഥലം മാറിപ്പോകുന്ന ഇന്ത്യൻ സ്കൂൾ എ.വി.പി. ഡോ: വിപിൻ ദാസിന്‌ ചടങ്ങിൽ യത്രയയപ്പ്‌ നൽകി.

Similar Posts