< Back
Oman

Oman
ലീഡേഴ്‌സ് ഫോറം സലാലയിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
|2 April 2024 10:02 PM IST
ളിമ്പിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് രണ്ട് പേർ വീതം സംബന്ധിച്ചു
സലാല: വിവിധ സംഘടനാ നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലീഡേഴ്സ് ഫോറം സലാലയിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഒളിമ്പിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് രണ്ട് പേർ വീതം സംബന്ധിച്ചു. സലാലയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികൾ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിൽ യോജിച്ച് പ്രവർത്തക്കാനായി രൂപീകരിച്ചതാണ് ലിഡേഴ്‌സ് ഫോറം.
എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സിദ്ദിഖ്, ഷബീർ കാലടി, ഡോ. ഷാജി പി ശ്രീധർ എന്നിവർ സംസാരിച്ചു. റസ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഒ. അബ്ദുൽ ഗഫൂർ, സി.വി സുദർശനൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. നാസർ പെരിങ്ങത്തൂർ, സിജോയ് പേരാവൂർ, പവിത്രൻ കാരായി, ജി.സലിം സേട്ട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായി.