< Back
Oman
കെഎംസിസി സലാല നാൽപതാം വാർഷികം; ലീഗ് നേതാക്കൾ നാളെ സലാലയിൽ
Oman

കെഎംസിസി സലാല നാൽപതാം വാർഷികം; ലീഗ് നേതാക്കൾ നാളെ സലാലയിൽ

Web Desk
|
15 Feb 2025 4:18 PM IST

ഗാനമേളയിൽ ഗായകരായ സജ്ലി സലീം,ആബിദ് കണ്ണൂർ എന്നിവർ സംബന്ധിക്കും

സലാല: കെ.എം.സി.സി സലാലയുടെ നാൽപതാം വാർഷികാഘോഷത്തിൽ സംബന്ധിക്കാനായി ലീഗ് നേതാക്കൾ നാളെ സലാലയിൽ എത്തും. 'ബിൽ ഫഖർ' സമ്മേളനത്തിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണി, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ: നജ്മ തബ്ഷീറ എന്നിവരാണെത്തുക. നാളെ രാവിലെ പത്ത് മണിക്ക് സലാല എയർപോർട്ടിൽ ഇവർക്ക് സ്വീകരണം നൽകും.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ എത്തിച്ചേരാനാണ് സാധ്യത. വൈകിട്ട് 6.30ന് സാദയിലെ റോയൽ ബാൾ റൂമിലാണ് പരിപാടികൾ നടക്കുക. മൊയ്തു താഴത്ത് ഒരുക്കുന്ന ഗാനമേളയിൽ സംബന്ധിക്കുന്നതിനായി പ്രമുഖ ഗായകരായ സജ്‌ലി സലീം, ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ്ഹാഖ് എന്നിവർ സലാലയിൽ എത്തിക്കഴിഞ്ഞു. ഒരു വർഷമായി നടന്നു വരുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് നാളെ നടക്കുന്നത്.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു. യോഗത്തിൽ ഭാരവാഹികളായ ഷബീർ കാലടി ,റഷീദ് കൽപറ്റ, വി.പി.അബ്ദുസലാം ഹാജി, അർ.കെ. അഹമ്മദ്, ഹാഷിം കോട്ടക്കൽ, എ. സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Similar Posts