< Back
Oman

Oman
ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടൻറ് നിര്യാതനായി
|13 Feb 2024 9:55 PM IST
കഴിഞ്ഞ ദിവസമാണ് എയര്‍ ആബുലന്‍സ് വഴി കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്
ലുലു ഗ്രൂപ്പ് ഒമാന്‍ ചീഫ് അക്കൗണ്ടന്‍റും തൃശൂര്‍ സ്വദേശിയുമായ വലിയകത്ത് വീട്ടില്‍ അബ്ദു റസാഖ് നാട്ടിൽ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കത്തില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടര്‍ന്ന് മസ്‌കത്തിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് എയര്‍ ആബുലന്‍സ് വഴി കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.
ഇന്ത്യൻ ഇസ്ലഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു അബ്ദു റസാഖ്.