
എം.എ മുഹമ്മദ് ജമാൽ അനുസ്മരണം സംഘടിപ്പിച്ചു
|സലാല: വയനാട് മുസ്‌ലിം യത്തിംഖാന ജനറൽ സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാൽ വാർഷിക അനുസ്മരണം സലാലയിൽ നടന്നു. കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയും ഡബ്ലിയു.എം.ഒ വെൽഫെയർ കമ്മിറ്റിയും ചേർന്ന് ടൗൺ കമ്മിറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ഥാപനത്തിന്റെ ഭാരവാഹിയായി ഇരുന്നു കൊണ്ട് ജില്ലയിലെ മുഴുവൻ ആളുകൾക്ക് വേണ്ടി ജാതി മത ഭേദമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആളായിരുന്നു എം.എ മുഹമ്മദ് ജമാലെന്ന് യോഗം അഭിപ്രായപ്പെട്ടു. റഷീദ് കൽപ്പറ്റ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനക്ക് അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. ഹാഷിം കോട്ടക്കൽ, വി.പി അബ്ദുസ്സലാം ഹാജി, നീന്‍സോ തോമസ്, ഹുസൈൻ കാച്ചിലോടി, ജാബിർ ഷെരീഫ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഷമീർ ഫൈസി സ്വാഗതവും ഷൗക്കത്ത് വയനാട് നന്ദിയും പറഞ്ഞു.