< Back
Oman

Oman
മഅദനിക്ക് കേരളത്തില്‍ തുടരാന്‍ അനുമതി; പി.സി.എഫ് പായസ വിതരണം നടത്തി
|22 July 2023 2:36 PM IST
അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തില്‍ തുടരാന്‍ സുപ്രീം കോടതി അനുവദിച്ചതില്‍ സന്തോഷം പങ്കുവെച്ച് പി.സി.എഫ് പ്രവര്‍ത്തകര്‍ സലാലയില്‍ പായസ വിതരണം നടത്തി.
സലാല സെന്ററില്‍ നടന്ന പരിപാടിക്ക് റസാഖ് ചാലിശ്ശേരി നേതൃത്വം നല്‍കി. വിചാരണ തടവുകാരനായി രണ്ടര പതിറ്റാണ്ടോളം അനുഭവിച്ച വേട്ടയാടലിൽ നിന്ന് വൈകിയാണെങ്കിലും വന്ന വിധിയെ സ്വാഗതം ചെയ്യുന്നതായി പി.സി.എഫ് സലാല കമ്മിറ്റി അറിയിച്ചു.
അഹമ്മദ് കബീർ,യുസഫ് കൊടുങ്ങല്ലൂർ , റിയാസ് കൊല്ലം, സമീർ മംഗലാപുരം എന്നിവർ പരിപാടി നിയന്ത്രിച്ചു.