Oman
Mahe native dies of heart attack in Salalah
Oman

ഹൃദയാഘാതം: മാഹി സ്വദേശി സലാലയിൽ നിര്യാതനായി

Web Desk
|
17 Jun 2025 12:12 PM IST

വിസിറ്റിംഗ് വിസയിൽ കുറച്ച് നാൾ മുമ്പാണ് ഒമാനിൽ എത്തിയത്

സലാല: കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് (56) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വിസിറ്റിംഗ് വിസയിൽ കുറച്ച് നാൾ മുമ്പാണ് രാജ്യത്ത് എത്തിയത്. നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്നയാളാണ്.

ഭാര്യ: സാഹിറ. സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്‌സൽ, ജാസ്മിൻ, ജസീല എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Similar Posts