< Back
Oman
Malarwadi drawing competition
Oman

മലർവാടി ചിത്രരചന മത്സരം സംഘടിപ്പിച്ചു

Web Desk
|
21 March 2023 11:39 AM IST

മലർവാടി സലാലയിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. 'മഴവില്ല് 2023' എന്ന പേരിൽ ഐഡിയൽ ഹാളിൽ നടന്ന പരിപാടി ആർട് അധ്യാപകൻ ഷൈജു അഗസ്റ്റിന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾ നാല് കാറ്റഗറികളിലായാണ് മത്സരത്തിൽ പങ്കെടുത്തത്.

കെ. ഷൗക്കത്തലി മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. ഐ.എം.ഐ പ്രസിഡണ്ട് ജി. സലിം സേട്ട്, സാബുഖാൻ, സമീർ കെ. ജെ, റജീന , മദീഹ ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. അംറ ഫാത്തിം പ്രാർത്ഥന ഗാനം നിർവ്വഹിച്ചു . മലർവാടി കോഡിനേറ്റർ ഫസ്ന അനസ് നേതൃത്വം നൽകി. നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.



Similar Posts