< Back
Oman

Oman
മലയാളവിഭാഗം ബാലകലോത്സവത്തിന് സലാലയിൽ തുടക്കം
|17 Nov 2022 7:30 AM IST
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന് സലാലയിൽ തുടക്കമായി. ഐ.എസ്.സി മൈതാനിയിൽ നടന്ന പരിപാടി ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.വി സുദർശൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. മനോഹർ ഇളങ്കോവൻ മുഖ്യാതിഥിയായിരുന്നു.
ആദ്യദിനം കുട്ടികളുടെ ഫാഷൻ ഷോ മത്സരങ്ങളാണ് നടന്നത്. കേരളപ്പിറവി ആഘോഷ പരിപാടികളും നടന്നു. കൾച്ചറൽ സെക്രട്ടറി ശ്രീജി നായർ നേതൃത്വം നൽകി. പരിപാടിയിൽ രാകേഷ് കുമാർ ജാ, ഡോ. കെ. സനാതനൻ, ദീപക് പഠാങ്കർ, പവിത്രൻ കാരായി, ജോൺ കെന്നഡി എന്നിവരും സംബന്ധിച്ചു. വി.ആർ മനോജ് സ്വാഗതവും അബ്ദുസ്സലാം ഹാജി നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.