< Back
Oman
മലയാളപ്പെരുമ ബാലകലോത്സവം 2024 ഒരുക്കങ്ങൾ പൂർത്തിയായി
Oman

'മലയാളപ്പെരുമ ബാലകലോത്സവം 2024' ഒരുക്കങ്ങൾ പൂർത്തിയായി

Web Desk
|
31 Oct 2024 12:00 PM IST

ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗമാണ് കലോത്സവം സംഘടിപ്പിക്കുന്നത്

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗം മലയാളപ്പെരുമ എന്ന പേരിൽസംഘടിപ്പിക്കുന്ന ബാലകലോത്സവം 2024 ഉദ്ഘാടനത്തിന്റെയും കേരളപ്പിറവി ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 7.30 ന് പ്രദീപ് പൂലാനിയുടെ സ്റ്റേജ് ഷോ യോടു കൂടി പരിപാടികൾ ആരംഭിക്കും.

രാത്രി 8 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ടി മുരളി ഉദ്ഘാടനം ചെയ്യും. രാകേഷ് കുമാർ ജാ, ഡോ.കെ. സനാതനൻ , ദീപക് പഠാങ്കർ, ഡോ.അബൂബക്കർ സിദ്ദിഖ്, ഡി. ഹരികുമാർ എന്നിവർ സംബന്ധിക്കും.

പ്രദീപ് പൂലാനിയുടെ വ്യത്യസ്തമാർന്ന പരിപാടികൾ, സലാലയിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്നും, സലാല എയർ പോർട്ടിൽ എത്തിയ വി.ടി.മുരളിക്കും , പ്രദീപ് പുലാനിക്കും മലയാള വിഭാഗം കൺവീനർ എ.പി.കരുണൻ മറ്റു കമ്മിറ്റിയംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.

Similar Posts