< Back
Oman
A Malayali couple tragically died after a gas cylinder exploded in Bawshar, Oman
Oman

ഒമാൻ ബൗഷറിലെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ അപകടം: മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

Web Desk
|
17 May 2025 3:01 PM IST

റസ്റ്ററന്റിന് മുകളിലെ നിലയിൽ താമസിച്ചവരാണ് മരിച്ചത്

മസ്‌കത്ത്: ഒമാന്‍ ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം.

സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

Similar Posts