< Back
Oman
കായംകുളം സ്വദേശി ദുഖത്ത് തൂങ്ങിമരിച്ചു
Oman

കായംകുളം സ്വദേശി ദുഖത്ത് തൂങ്ങിമരിച്ചു

Web Desk
|
23 March 2022 11:18 PM IST

ദുഖത്തെ താമസ സ്ഥലത്താണ് അജീഷിനെ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി അജീഷ് (37) ദുഖത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുഖത്താണുണ്ടായിരുന്നത്. ഡിപ്രഷൻ രോഗിയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭാര്യ യോഗിത മകൻ അഭിനേവ് (6). അച്ഛന് വിജയൻ, അമ്മ മോളമ്മ. ദീപ സഹോദരിയാണ് . ജേഷ്ഠൻ നേരത്തെ മരണപ്പെട്ടിരുന്നു.കുടുബം കുറച്ച് നാൾ സലാലയിൽ ഉണ്ടായിരുന്നു. നഴ്സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവർ ജോലിക്കായി സൗദിയിലേക്ക് പോയത്. മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Tags :
Similar Posts