< Back
Oman
A Malayali died after suffering a heart attack in Oman
Oman

ഹൃദയാഘാതം; മലയാളി ഒമാനിൽ നിര്യാതനായി

Web Desk
|
11 Jan 2025 9:15 PM IST

കൊല്ലം, ഓച്ചിറ, തെക്കേ കൊച്ചുമുറി സ്വദേശി നിസാറുദ്ദീൻ (58) ആണ് മരിച്ചത്

മസ്‌കത്ത്: ഹൃദയാഘാതം മൂലം മലയാളി ഒമാനിൽ നിര്യാതനായി. കൊല്ലം, ഓച്ചിറ, തെക്കേ കൊച്ചുമുറി സ്വദേശി അബ്ദുറഹ്‌മാൻ കുഞ്ഞു മകൻ നിസാറുദ്ദീൻ (58) ആണ് മരിച്ചത്. സുഹാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അൽ തായിൽ ഗ്രൂപ്പിന്റെ സുഹാർ ഡിവിഷനിൽ ജോലി ചെയ്തുവരികയായിരുന്നു.

ശാരീരിക അസ്വസ്ഥത തോന്നിയ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ഞായറാഴ്ച) രാത്രി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: ഖദീജ ബീവി. ഭാര്യ: ഷീജ. മകൾ: ഷെറീന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ നാസർ, റംല, ആസാദ് കുഞ്ഞ്, ജമീല, ഫാത്തിമ.

Similar Posts