< Back
Oman
ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു
Oman

ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു

Web Desk
|
5 Dec 2025 9:56 PM IST

കാസർഗോഡ് മായിർ- മണിയംപാറ സ്വദേശി അബ്ദുല്ല ആഷിക്(22) ആണ് മരിച്ചത്

മസ്‌കറ്റ്: വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർഗോഡ്, മായിർ, മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ശാഹുൽ ഹമീദ് മകൻ അബ്ദുല്ല ആഷിക് (22) ആണ് സൂർ റോഡിലെ വാദി ഷാബിൽ മുങ്ങിമരിച്ചത്. അബ്ദുല്ല ആഷിക് ജോലി ആവശ്യാർഥം അടുത്തിടെയാണ് ഒമാനിലെ റൂവിയിൽ എത്തിയത്. മാതാവ്: സുബൈദ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts