< Back
Oman
Oman
മസ്കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ
|1 Feb 2026 1:05 PM IST
ഇടുക്കി തൊടുപുഴ സ്വദേശി ബേസിൽ ജോർജ് (12) ആണ് മരിച്ചത്
മസ്കത്ത്: മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.