< Back
Oman

Oman
ഒമാനിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവതി മരിച്ചു
|1 May 2023 10:39 PM IST
അവധിക്കാലം ചെലവഴിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു.
ഒമാനിൽ സന്ദർശക വിസയിലെത്തിയ തൃശുർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ ആണ് മസ്കത്തിൽ മരിച്ചത്.
അവധിക്കാലം ചെലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു തസ്നിമോൾ.
ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.