< Back
Oman
വീട് കുത്തിത്തുറന്ന് മോഷണം, ഒമാനിലെ അൽ ആമറാത്ത് വിലായത്തിൽ ഒരാൾ പിടിയിൽ
Oman

വീട് കുത്തിത്തുറന്ന് മോഷണം, ഒമാനിലെ അൽ ആമറാത്ത് വിലായത്തിൽ ഒരാൾ പിടിയിൽ

Web Desk
|
4 Nov 2025 4:49 PM IST

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി കണ്ടെത്തി

മസ്കത്ത്: ഒമാനിലെ മസ്കത്ത് ​ഗവർണറേറ്റിലുള്ള അൽ ആമറാത്ത് വിലായത്തിലെ വീട്ടിൽ നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിലായി. വീട്ടുകാരില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. മോഷ്ടാവിനെ മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Similar Posts