< Back
Oman

Oman
ഒമാനിൽ നിരവധി എ.ടി.എമ്മുകൾക്ക് തീയിട്ട കേസിൽ ഒരാൾ അറസ്റ്റിൽ
|28 July 2022 6:15 PM IST
ദോഫാർ ഗവർണറേറ്റിലെ പ്രാദേശിക ബാങ്കിന്റെ നിരവധി എ.ടി.എമ്മുകൾ കത്തിച്ച സംഭവത്തിൽ ഒരു പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി.
സലാലയിലെ ഒരു വിലായത്തിലെ പ്രാദേശിക ബാങ്കിന്റെ എ.ടി.എമ്മുകൾക്കാണ് ഇയാൾ തീയിട്ടത്. സംഭവിത്തിന് പിന്നിലെ കാരണമെന്താണെന്ന് വെളിവാക്കിയിട്ടില്ല. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മേലുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.