< Back
Oman
Man arrested for stealing jewelry worth 3,000 riyals from a house in Oman.
Oman

വീട്ടിൽ നിന്ന് 3000 റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; ഒമാനിൽ ഒരാൾ അറസ്റ്റിൽ

Web Desk
|
12 Feb 2026 5:59 PM IST

മോഷ്ടിച്ച വസ്തുക്കൾ പ്രദേശത്തെ സ്വർണ വ്യാപാരിക്ക് വിൽക്കുകയായിരുന്നു

മസ്‌കത്ത്: 3000 റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒമാനിലെ ഖാബൂറ വിലായത്തിൽ ഒരാൾ അറസ്റ്റിൽ. നോർത്ത് ബാത്തിന പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. ഒരു വീട്ടിൽ നിന്ന് 3,000 റിയാലിന്റെ സ്വർണാഭരണങ്ങളും ഇതര ആഭരണങ്ങളും മോഷ്ടിച്ചയാളാണ് പിടിയിലായത്.

മോഷ്ടിച്ച വസ്തുക്കൾ പ്രതി പ്രദേശത്തെ സ്വർണ വ്യാപാരിക്ക് വിൽക്കുകയായിരുന്നു. എന്നാൽ പൊലീസ് അയാളെ തിരിച്ചറിയുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ നിയമ നടപടികൾ അന്തിമഘട്ടത്തിലാണെന്നും ആർഒപി അറിയിച്ചു.

Similar Posts