< Back
Oman

Oman
നിരവധി കടകളിൽ മോഷണം; ഒമാനിൽ ഒരാൾ പിടിയിൽ
|8 May 2024 10:40 AM IST
രണ്ട് മോട്ടോർ സൈക്കിളടക്കമുള്ളവ മോഷ്ടിച്ചയാളെ നോർത്ത് ബാത്തിന പൊലീസാണ് പിടികൂടിയത്
നിരവധി കടകളിൽ മോഷണം നടത്തിയയാൾ ഒമാനിൽ പിടിയിൽ. രണ്ട് മോട്ടോർ സൈക്കിളടക്കമുള്ളവ മോഷ്ടിച്ചയാളെ നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഷിനാസ് സ്‌റ്റേറ്റിലാണ് പ്രതി മോഷണം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്ത വിവരം റോയൽ ഒമാൻ പൊലീസാണ് എക്‌സിലൂടെ അറിയിച്ചത്.