< Back
Oman
മാർ തേവോദോസ്യോസ് തണൽ പുരസ്‌കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക്

ദയാഭായ് 

Oman

മാർ തേവോദോസ്യോസ് തണൽ പുരസ്‌കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക്

Web Desk
|
9 Feb 2023 11:59 PM IST

ഇടവക നടപ്പാക്കുന്ന തണൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാരം

മസ്‌കത്ത്: ഒമാനിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഏർപ്പെടുത്തിയ മാർ തേവോദോസ്യോസ് തണൽ പുരസ്‌കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക്‌ സമ്മാനിക്കും. ഇടവക നടപ്പാക്കുന്ന തണൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാരം.

ഒമാനിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഒരുക്കുന്ന 'സമർപ്പണം-2023' നാളെ റൂവി സെന്റ് തോമസ് ചർച്ചിൽ നടക്കും. മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സന്ദേശം നൽകും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രജ്ഞജ പണിക്കർ വിശിഷ്ടാഥിതിയാകും. സ്ഥാപക അംഗങ്ങളെ ആദരിക്കൽ, സുവർണ ജൂബിലി സുവനീർ പ്രകാശനം, ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം എന്നിവയും ചടങ്ങിൽ നടത്തും.


Similar Posts