< Back
Oman

Oman
'മറുനാട്ടില്‍ മലയാളി അസോസിയേഷന്‍' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
|3 Nov 2023 7:01 AM IST
കേരളപ്പിറവിദിനത്തോടനുബന്ധിച്ചു 'മറുനാട്ടില്‍ മലയാളി അസോസിയേഷന്‍' ബൗശര്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മലയാളം ഒമാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് ഉദ്ഘാടനം ചെയ്തു. നിരവധിയാളുകള്‍ രക്തം ദാനം ചെയ്തു.
മറുനാട്ടില്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ അജികുമാര്‍ രക്തദാന ക്യാമ്പിനെപ്പറ്റി വിശദീകരിച്ചു. വിജയന്‍, സദാനന്ദന്‍ എടപ്പാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിഷ പ്രഭാകര്‍, ബിജുലാല്‍, സുരേന്ദ്രന്‍ മബേല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
