< Back
Oman

Oman
മഴവിൽ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു
|13 April 2024 7:09 PM IST
വോയ്‌സ് ഓഫ് സലാലയുടെ ഗായകരും പങ്കെടുത്തു
സലാല: കലാ സാംസ്‌കാരിക കൂട്ടായ്മയായ മഴവിൽ സലാല ദാരീസിലെ സ്വകാര്യ ഫാം ഹൗസിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബ സംഗമം ഒരുക്കിയത്. കൺവീനർ സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡാൻസ്, ഗാനമേള തുടങ്ങിയ വിവിധ കലാ പരിപാടികൾ നടന്നു. വോയ്‌സ് ഓഫ് സലാലയുടെ ഗായകരും പങ്കെടുത്തു. രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു.
ഗ്രൂപ്പ് അംഗങ്ങളായ നിരവധി കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. സിദ്ദീഖ്, മണി, മനോജ്, മുഹമ്മദ് കുട്ടി, ഫൈസൽ എന്നിവർ നേതൃത്വം നൽകി. ഫാറൂഖ് സ്വാഗതവും ശിഹാബ് ആലടി നന്ദിയും പറഞ്ഞു.