< Back
Oman

Oman
മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ പ്രഥമ യോഗം ചേർന്നു:
|25 Dec 2023 1:59 AM IST
ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ
എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റിയൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ പ്രഥമ യോഗം റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ ചേർന്നു. ഒമാനിലുള്ള എറണാകുളം ജില്ലക്കാരായ എല്ലാവരെയും ഒരുമിച്ച് അണിനിരത്തുക എന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും പ്രവാസ ജീവിതത്തിൽ സ്വാഭാവികമായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു. സംഘടന നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു. ട്രഷറർ എൽദോ മണ്ണൂർ നന്ദി പറഞ്ഞു. വനിതാ വിഭാഗം കോ ഓർഡിനേറ്റർ കെ. ദിൻജു പരിപാടി നിയന്ത്രിച്ചു.