< Back
Oman
Ministry of Commerce makes new safety standards mandatory for gas appliances in Oman
Oman

ഒമാനിൽ ​ഗ്യാസ് ഉപകരണങ്ങൾക്ക് പുതിയ സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കി വാണിജ്യ മന്ത്രാലയം

Web Desk
|
2 March 2026 6:08 PM IST

കൺഫോർമിറ്റി അസെസ്‌മെന്റ് ബോഡിയിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് കൈപറ്റേണ്ടതുണ്ട്

മസ്കത്ത്: ഒമാനിൽ ​ഗ്യാസ് ഉപകരണങ്ങൾക്ക് പുതിയ സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം. ഗ്യാസ് സിലിണ്ടറുകൾ, കോമ്പോസിറ്റ് ഗ്യാസ് ടാങ്കുകൾ, ഗ്യാസ് ഉപകരണങ്ങളുടെ അനുബന്ധ ഭാഗങ്ങൾ എന്നിവ പുതിയ നിബന്ധനകളുടെ പരിധിയിൽ വരും.

എല്ലാ നിർമ്മാതാക്കളും ഇറക്കുമതിക്കാരും വിതരണക്കാരും 'ഹസം' പ്ലാറ്റ്‌ഫോം വഴി കൺഫോർമിറ്റി അസെസ്‌മെന്റ് ബോഡിയിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് കൈപറ്റേണ്ടതുണ്ട്. വിപണിയിലുള്ള ഗ്യാസ് ഉപകരണങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Similar Posts