< Back
Oman
പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണം; ഒമാൻ തൊഴിൽ മന്ത്രാലയം
Oman

'പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണം'; ഒമാൻ തൊഴിൽ മന്ത്രാലയം

Web Desk
|
24 March 2025 9:49 PM IST

ഒമാനിൽ പെരുന്നാൾ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

മസ്‌കത്ത്: ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, മാർച്ച് മാസത്തെ വേതനം 27ന് മുൻപ് തൊഴിലാളികൾക്ക് നൽകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് അതേസമയം, ഇതിനോടകം മാർച്ച് മാസത്തെ ശമ്പളം നൽകി തുടങ്ങിയ കമ്പനികളുമുണ്ട്. നേരത്തെ വേതനം ലഭിച്ചു തുടങ്ങിയതോടെ വിപണിയിലും ഉണർവ് പ്രകടമാണ്.

അതേസമയം ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 മുതൽ ആരംഭിക്കും. മാർച്ച് 30ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ 2 ബുധനാഴ്ച മുതൽ പ്രവർത്തി ദിവസം ആരംഭിക്കും. മാർച്ച് 31ന് ആണ് പെരുന്നാൾ എങ്കിൽ വരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുക. അതായത് 9 ദിവസത്തെ നീണ്ട അവധി ലഭിക്കും. പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും

Related Tags :
Similar Posts