< Back
Oman

Oman
ജനാധിപത്യ ഇന്ത്യക്കായി വോട്ട് സമാഹരിക്കുക; പ്രവാസി വെൽഫെയർ സലാല
|21 April 2024 7:47 PM IST
സലാല: ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനായി പ്രവാസികൾ വോട്ട് സമാഹരിക്കണമെന്ന് പ്രവാസി വെൽഫെയർ സലാല തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് ഓൺലൈൻ വഴി സംസാരിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ എൻ.ഡി.എ ഭരണകാലയളവിൽ രാജ്യത്തെ ജനാധിപത്യ - ഫെഡറൽ സംവിധാനങ്ങൾക്കും സാമൂഹ്യ നീതിക്കും പൗരാവകാശങ്ങൾക്കും കനത്ത ആഘാതം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ സലാല പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണമല സ്വാഗതവും വനിതാ കോർഡിനേറ്റർ ഷഹനാസ് മുസമ്മിൽ നന്ദിയും പറഞ്ഞു.
തസ്‌റിന ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, സിദ്ദീഖ് എൻ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.